ഇറാനിൽ കൊവിഡ് വാക്‌സിന്‍ പരീക്ഷണം മനുഷ്യരിൽ ഉടൻ ആരംഭിക്കും - Covid 19
മൃഗങ്ങളിൽ നടത്തിയ ആദ്യ ഘട്ട പരീക്ഷണം വിജയിച്ചതിനെ തുടർന്നാണ് അടുത്ത ഘട്ട പരീക്ഷണത്തിലേക്ക് കടക്കുന്നത്
തെഹ്‌റാന്‍:ഇറാനിൽ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്നു. മൃഗങ്ങളിൽ നടത്തിയ ആദ്യ ഘട്ട പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിൽ വാക്‌സിന്‍ പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ഇറാൻ മെഡിക്കൽ ശാസ്ത്രജ്ഞർ അറിയിച്ചു. നിലവിൽ കൊവിഡിനെതിരായ വാക്‌സിന്‍ എവിടെയും കണ്ടെത്തിയിട്ടില്ല. ജനങ്ങൾ സാമൂഹിക അകലം, മാസ്ക് ധാരണം തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണം. ആൾക്കൂട്ടങ്ങളും ഒത്തുകൂടലുകളും ഒഴിവാക്കണമെന്നും തെഹ്‌റാന്‍ ആൻ്റി കൊറോണ വൈറസ് കമ്മിറ്റി അംഗം ജലീൽ കൂഹ്പയേസാദ് പറഞ്ഞു. ഇറാനിൽ ഇതുവരെ 3,99,940 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 23,029 പേർ ഇതുവരെ രാജ്യത്ത് മരിച്ചു.