ഇറാനിൽ 12,950 പേർക്ക് കൂടി കൊവിഡ്; മരണം 389 - Iran Covid death
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 948,749, ആയി ഉയർന്നു
ഇറാനിൽ 12,950 പേർക്ക് കൂടി കൊവിഡ്; മരണം 389
ടെഹ്‌റാൻ: ഇറാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 12,950 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 948,749, ആയി ഉയർന്നു. കൂടാതെ രാജ്യത്ത് 389 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇറാനിലെ ആകെ കൊവിഡ് മരണങ്ങൾ 47,875 ആയി. നിലവിൽ രാജ്യത്ത് ആകെ 658,292 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.