ടെഹ്‌റാൻ: ഇറാനില്‍ ഉക്രേനിയൻ വിമാനം ബോയിങ് 737 വെടിവച്ചിട്ട സംഭവത്തില്‍ ഇറാൻ ആദ്യ അറസ്റ്റ് പ്രഖ്യാപിച്ചു. ആക്രമണത്തിന് ഉത്തരവാദികളായ എല്ലാവരും ശിക്ഷിക്കപ്പെടണമെന്ന് പ്രസിഡന്‍റ് ഹസന്‍ റൂഹാനി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
മിസൈൽ ആക്രമണം; ഇറാൻ ആദ്യ അറസ്റ്റ് പ്രഖ്യാപിച്ചു - മിസൈൽ ആക്രമണം
ബോയിംഗ് 737 മിസൈൽ ആക്രമണത്തിലാണ് തകർന്നതെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരം ഇറാന്‍ ആദ്യം നിഷേധിക്കുകയായിരുന്നു
മിസൈൽ ആക്രമണം
ബുധനാഴ്‌ചയാണ് യുക്രൈന്‍ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനം ഇറാന്‍ ആക്രമിച്ചത്. ആക്രമണത്തിൽ വിമാനത്തിലുണ്ടായിരുന്ന 176 യാത്രക്കാരും ജീവനക്കാരും മരിച്ചിരുന്നു. എന്നാൽ ബോയിങ് 737 മിസൈൽ ആക്രമണത്തിലാണ് തകർന്നതെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരം ഇറാന്‍ ആദ്യം നിഷേധിക്കുകയായിരുന്നു.