ടെഹ്‌റാൻ:ഇറാനിൽ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക് രേഖപ്പെടുത്തി. 272 പേരാണ് തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാനിൽ പുതിയതായി 4,206 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് സിമ സദാത് ലാരി പറഞ്ഞു.
ഇറാനിൽ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക് റിപ്പോർട്ട് ചെയ്തു - daily virus death toll
മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത് ഇറാനിലാണ്. 500,000 അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
ഇറാനിൽ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക് റിപ്പോർട്ട് ചെയ്തു
മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത് ഇറാനിലാണ്. 500,000 അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 28,800 മരണങ്ങളും 409,000 കൊവിഡ് മുക്തിയുമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
തലസ്ഥാനമായ ടെഹ്‌റാനിലെ സ്ഥിതി വഷളായ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സർവകലാശാലകൾ, സ്‌കൂളുകൾ, ലൈബ്രറികൾ, പള്ളികൾ, തിയേറ്ററുകൾ, മ്യൂസിയങ്ങൾ, ബ്യൂട്ടി പാർലറുകൾ എന്നിവ അടച്ചു.