ഇറാന്‍റെ ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു - ഇറാന്‍
ബാലിസ്‌റ്റിക് മിസൈല്‍ രംഗത്ത് നിര്‍ണായക മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള പരീക്ഷണമാണ് പരാജയപ്പെട്ടിരിക്കുന്നത്.
ടെഹ്‌റാന്‍:കൃത്രിമ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഇറാന്‍റെ ശ്രമം പരാജയപ്പെട്ടു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. രാവിലെ 7.15 നാണ് വിക്ഷേപണം നടന്നത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായിരുന്നു. എന്നാല്‍ പിന്നീട് ഉപഗ്രഹത്തെ വഹിച്ച വാഹനത്തിന്‍റെ വേഗതയില്‍ വന്ന മാറ്റമാണ് പ്രശ്‌നമായത്. 230 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് വിക്ഷേപണം പരാജയപ്പെട്ടത്. ബാലിസ്‌റ്റിക് മിസൈല്‍ രംഗത്ത് നിര്‍ണായക മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള പരീക്ഷണമാണ് പരാജയപ്പെട്ടിരിക്കുന്നത്.