തെഹ്റാൻ: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഇറാനിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ 36 പേർ മരിച്ചു.
ഇന്ധന വില വർധന: ഇറാനിലെ പ്രക്ഷോഭത്തിൽ 36 മരണം - ഇറാൻ ഇന്ധന വിലവർദ്ധന
ഇന്ധന വില വര്‍ദ്ധിപ്പിച്ച ഹസന്‍ റൂഹാനി ഭരണകൂടത്തിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്
![ഇന്ധന വില വർധന: ഇറാനിലെ പ്രക്ഷോഭത്തിൽ 36 മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5097027-684-5097027-1574028116699.jpg)
ഇന്ധന വില വര്‍ദ്ധിപ്പിച്ച ഹസന്‍ റൂഹാനി ഭരണകൂടത്തിനെതിരെയാണ് ഇറാനിൽ പ്രക്ഷോഭം നടക്കുന്നത്. വെള്ളിയാഴ്‌ചയാണ് ഇറാൻ സർക്കാർ ഇന്ധന വിലയിൽ 50 ശതമാനം വർധന പ്രഖ്യാപിച്ചത്. ഇന്ധന വില വർധനയിലൂടെ ലഭിക്കുന്ന പണം ദരിദ്രരെ സഹായിക്കാൻ മുടക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ഇറാനിലെ ഉന്നത നേതാവ് അയത്തുളള അലി ഖമേനി സർക്കാരിന്‍റെ നയത്തെ പിൻതുണക്കുകയും ചെയ്തു.
2015 ൽ ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പിന്മാറിയതിനെത്തുടർന്ന് ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയെ സാരമായ ബാധിക്കുകയും എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും വില വര്‍ദ്ധിക്കുകയും ചെയ്‌തിരുന്നു.