75 ലക്ഷം രൂപ പിഴയടച്ച് രാജസ്ഥാന്‍ സ്വദേശി സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായി - ജയ്‌പൂര്‍
അഞ്ച് വര്‍ഷം മുമ്പ് നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് ഗോവിന്ദിനുമേല്‍ സൗദി സര്‍ക്കാര്‍ പിഴ ചുമത്തുകയും പിഴ അടക്കാത്തതിനാല്‍ ജയിലിലേക്ക് അയക്കുകയും ചെയ്തു
ജയ്‌പൂര്‍:കാത്തിരിപ്പിനൊടുവില്‍ 75 ലക്ഷം പിഴയടച്ച് രാജസ്ഥാന്‍ സ്വദേശി സൗദിയില്‍ നിന്നും ജയില്‍ മോചിതനായി. രാജസ്ഥാന്‍ സ്വദേശി ഗോവിന്ദ് ഭാക്കറാണ് പിഴ അടക്കാത്തതിനെ തുടര്‍ന്ന് സൗദിയില്‍ അഞ്ചര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞത്. അഞ്ച് വര്‍ഷം മുമ്പ് നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് ഇയാളുടെമേല്‍ സര്‍ക്കാര്‍ പിഴ ചുമത്തുകയും പിഴ അടക്കാത്തതിനെ തുടര്‍ന്ന് ജയിലിലാവുകയും ചെയ്തു. 72 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. പിഴ അടച്ചതിനെ തുടര്‍ന്ന് ബുധനാഴ്‌ച ഗോവിന്ദ് ഭാക്കറെ വിട്ടയച്ചു. ഗോവിന്ദിന്‍റെ കുടുംബത്തിന്‍റെ സാമ്പതിക നില മോശമായിരുന്നതിനാല്‍ ഗ്രാമത്തിലെ യുവതലമുറ സോഷ്യല്‍ മീഡിയയിലുടെ സഹായമഭ്യര്‍ഥിച്ചും മറ്റുമാണ് പിഴ അടക്കാനുള്ള തുക കണ്ടെത്തിയത്. എട്ട് വര്‍ഷം മുമ്പാണ് ഗോവിന്ദിന് സൗദിയിലെ ഒരു കമ്പനിയില്‍ കാര്‍ ഡ്രൈവറായി ജോലി ലഭിച്ചത്.