ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിൻ മസ്‌കറ്റിൽ എത്തിയതായി വിദേശകാര്യ മന്ത്രി
വരും ദിവസങ്ങളിൽ അയൽ രാജ്യങ്ങളിൽ വാക്സിൻ വിതരണം തുടരുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി
മസ്‌കറ്റ്: ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിൻ മസ്‌കറ്റിൽ എത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദത്തിന് തെളിവാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആഫ്രിക്കയ്ക്ക് ഒരു കോടി വാക്സിൻ ഡോസുകൾ നൽകാനും ആരോഗ്യ പ്രവർത്തകർക്ക് 10 ലക്ഷത്തോളം ഡോസുകൾ നൽകാനും പദ്ധതിയിടുന്നതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇന്ത്യയുടെ അയൽ രാജ്യമായ ഭൂട്ടാനിലേക്ക് 1.5 ലക്ഷം കൊവിഡ് വാക്‌സിനുകളും മാലിദ്വീപ്, മൗറീഷ്യസ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷം വാക്‌സിനുകളും നേപ്പാൾ പത്ത് ലക്ഷം, ബംഗ്ലാദേശ് 20 ലക്ഷം, മ്യാൻമർ 15 ലക്ഷം, സീഷെൽസ് 50,000, ശ്രീലങ്ക അഞ്ച് ലക്ഷത്തോളവും വാക്‌സിൻ വിതരണം ചെയ്യും.