കേരളം

kerala

ETV Bharat / international

സൗദി നജ്റാനിലെ വിമാനത്താവളത്തില്‍ ആക്രമണം - saudi

സംഭവത്തിൽ ഏതെങ്കിലും തരത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.

സൗദിയിലെ നജ്റാനിൽ ഹൂതി ഡ്രാൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്

By

Published : May 21, 2019, 9:07 PM IST

ജിദ്ദ:യെമനിലെ ഹൂതി വിഭാഗം സൗദി വിമാനത്താവളവും സൈനികത്താവളവും ആക്രമിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ ഏതെങ്കിലും തരത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഖസഫ് 2 കെ ഡ്രോൺ നജ്റാനിലെ എയർപോർട്ട് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതികളുടെ പ്രദേശിക വാർത്ത ഏജൻസി പറയുന്നു. സൗദി അറേബ്യയുടെ തെക്ക്-കിഴക്കൻ അതിർത്തിയിലുള്ള ഒരു നഗരമാണ്‌ നജ്റാൻ.

ഹൂതികൾ നജ്റാനിലെ പ്രധാന സ്ഥലം ലക്ഷ്യമിടാൻ ശ്രമിക്കുകയാണെന്ന് സൗദി വക്താവ് കോൾ തുർക്കിഷ് അൽ മാലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഹൂതികളെ "ഇറാന്‍റെ ഭീകര സംഘങ്ങൾ" എന്ന് അദ്ദേഹം പരിഹസിച്ചിരുന്നു.

സൗദിയുടെ എണ്ണക്കപ്പലുകൾക്കും എണ്ണ വിതരണ കേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അടിയന്തര ജിസിസി ഉച്ചകോടി വിളിച്ചിട്ടുണ്ട്. ഈ മാസം 30ന് മക്കയിലാണ് ജിസിസി രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി ചേരുന്നത്. ഇറാനുമായി യുദ്ധത്തിന് താൽപര്യമില്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇറാൻ യുദ്ധം സൃഷ്​ടിക്കാനാണ് ശ്രമം. അത് സൗദി ആഗ്രഹിക്കുന്നില്ലെന്നും യുദ്ധം ഒഴിവാക്കാൻ വേണ്ടത് ചെയ്യും. എന്നാൽ ഇറാൻ യുദ്ധം തെരഞ്ഞെടുത്താല്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

ABOUT THE AUTHOR

...view details