അങ്കാറ:തെക്കൻ തുർക്കിയിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് മരണം. സാങ്കോ യൂണിവേഴ്‌സിറ്റി ആശുപത്രി യൂണിറ്റിലെ തീവ്രപരിചരണ വിഭാഗത്തിലെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് മരണം - അങ്കാറ
സാങ്കോ യൂണിവേഴ്‌സിറ്റി ആശുപത്രി യൂണിറ്റിലെ തീവ്രപരിചരണ വിഭാഗത്തിലെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് മരണം
അഗ്നി ശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീവ്രപരിചരണ ചികിത്സയിൽ കഴിഞ്ഞിരുന്ന 14 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. 19 രോഗികളാണ് അപകട സമയത്ത് തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്നത്.
Last Updated : Dec 20, 2020, 8:46 AM IST
TAGGED:
Turkey hospital fire