ഗസ: ഹമാസ് പിന്തുണയോടെ ഇസ്രയേൽ അതിർത്തിയിൽ പലസ്‌തീനികളുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ വെടിയുതിർത്ത് കൊണ്ട് പ്രതികരിച്ച ഇസ്രയേൽ സേനയ്ക്ക് നേരെ പ്രതിഷേധക്കാർ സ്ഫോടകവസ്തുക്കൾ എറിഞ്ഞു. രാത്രികാലങ്ങളിലെ പ്രതിഷേധങ്ങളുടെ പരമ്പരയിലെ ആദ്യത്തേതാണെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ച പ്രതിഷേധത്തിലൂടെ സാമ്പത്തിക ഉപരോധം ലഘൂകരിക്കാൻ ഇസ്രയേലിനെ സമ്മർദത്തിലാക്കുകയാണ് ലക്ഷ്യം. പ്രതിഷേധം ആഴ്ചയിലുടനീളം തുടരുമെന്നും പ്രതിഷേധത്തിന്‍റെ ആസൂത്രകർ പറഞ്ഞു.
പലസ്തീനിലെ ഉപരോധം നീക്കിയില്ലെങ്കിൽ ഇസ്രയേൽ അധിനിവേശം ശാന്തമായ അന്തരീക്ഷത്തിൽ ആയിരിക്കില്ലെന്ന് പ്രതിഷേധക്കാരുടെ വക്താവ് അബു ഉമർ അറിയിച്ചു.
കർശന ഉപരോധം ഏർപ്പെടുത്തി ഇസ്രയേൽ
2007ൽ പലസ്തീൻ അധികാരം ഹമാസ് നേടിയെടുത്തതിന് പിന്നാലെയാണ് ഇസ്രയേലും ഈജിപ്‌തും പലസ്തീന് മേൽ ഉപരോധം തീർത്തത്. ഗസയിലേക്കും പുറത്തേക്കും ചരക്കുകളുടെയും ആളുകളുടെയും സഞ്ചാരം നിയന്ത്രിക്കുന്ന ഉപരോധം ഗാസയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ കടുത്ത ആഘാതമാണ് ഏൽപ്പിച്ചത്.