കാബൂൾ : അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ കഴിഞ്ഞ ഒരാഴ്‌ചയായി ഇന്ധനവില ഉയരുന്നതിനാൽ ജനജീവിതം കടുത്ത ദുരിതത്തിൽ. ഒരാഴ്‌ച കൊണ്ട് ഗ്യാസ് വില കിലോയ്‌ക്ക് 15 എഎഫ്‌എസും (Afs) പെട്രോൾ വില നാല് എഎഫ്‌എസുമാണ് ഉയർന്നത്. ഇന്ധനവില പൊള്ളുന്ന സാഹചര്യത്തിൽ നഗരത്തിലെ ദിവസവേതനക്കാര്‍ക്ക് കനത്ത തിരിച്ചടിയായി.
ഇന്ധനം ഇറക്കുമതി ചെയ്യുന്ന കമ്പനികൾ വില വർധനവ് ഏർപ്പെടുത്തിയതിനാൽ വില്‍പ്പനക്കാരും ഉയർന്ന വില ഈടാക്കുകയാണ്. വിഷയത്തിൽ താലിബാൻ സർക്കാർ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.