റിയാദ്:യെമൻ ഷിയാ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റു. സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ സൗദി സൈന്യം തകർത്തെങ്കിലും പൊട്ടിത്തെറിച്ചതിന്‍റെ അവശിഷ്‌ടങ്ങൾ കാരണം പരിക്കേൽക്കുകയായിരുന്നു.
പ്രസിഡന്‍റ് അബ്‌ദറബ്ബു മൻസൂർ ഹാദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈന്യവും ഹൂതി വിമതരും തമ്മിലുള്ള സായുധ പോരാട്ടത്തിൽ യെമൻ വർഷങ്ങളായി മുങ്ങിയിരിക്കുകയാണ്.