കേരളം

kerala

ETV Bharat / international

സിറിയന്‍ സൈനിക താവളത്തില്‍ സ്‌ഫോടനം - സിറിയന്‍ സൈനിക താവളത്തില്‍ സ്‌ഫോടനം

ഇസ്രയേലിന്‍റെ റോക്കറ്റ് ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ്

Syria unrest  Blast in central Syria  Syrian military base  Hezbollah militant group  സിറിയന്‍ സൈനിക താവളത്തില്‍ സ്‌ഫോടനം  Explosions rock weapons warehouse on base in central Syria
സിറിയന്‍ സൈനിക താവളത്തില്‍ സ്‌ഫോടനം

By

Published : May 1, 2020, 11:17 PM IST

ദമാസ്‌കസ്‌: സിറിയയിലെ ഹോംസ്‌ പ്രവശ്യയിലെ സൈനിക കേന്ദ്രത്തില്‍ സ്‌ഫോടനം. ഇസ്രയേലിന്‍റെ റോക്കറ്റ് ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമാല്ലെന്ന് ഗവർണർ തലാൽ ബരാസി പറഞ്ഞു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായി ഹോംസിലെ ആരോഗ്യ ഡയറക്ടര്‍ വ്യക്തമാക്കി. അതേസമയം റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ സൈന്യം തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ സിറിയയില്‍ ഇസ്രയേല്‍ നിരവധി തവണ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ABOUT THE AUTHOR

...view details