ഇറാനിലെ ടെഹ്റാനിൽ മെഡിക്കൽ ക്ലിനിക്കിൽ സ്ഫോടനം - ടെഹ്‌റാൻ
സ്‌ഫോടനത്തിലും തീപിടുത്തത്തിലും 13 പേർ കൊല്ലപ്പെട്ടു.
ഇറാനിലെ ടെഹ്റാനിൽ മെഡിക്കൽ ക്ലിനിക്കിൽ സ്ഫോടനം
ടെഹ്‌റാൻ : ഇറാൻ തലസ്ഥാനത്തനമായ ടെഹ്‌റാനിലെ മെഡിക്കൽ ക്ലിനിക്കിലെ ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും 13 പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ക്ലിനിക്കിന്‍റെ സെമി ബേസ്മെന്‍റിലെ ഓക്‌സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് ടെഹ്റാൻ പൊലീസ് ഡെപ്യൂട്ടി ഹെഡ് പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.