അങ്കാര: സിറിയയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി തുർക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എർദോഗൻ വിവിധ രാഷ്ട്ര നേതാക്കളുമായി ചർച്ച നടത്തും. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായാണ് എർദോഗൻ കൂടിക്കാഴ്‌ച നടത്തുക. അടുത്ത മാസം അഞ്ചിനാണ് കൂടിക്കാഴ്‌ച നടക്കുക. മൂന്നു നേതാക്കളുമായും ഫോണിൽ സംസാരിച്ചെന്നും മാർച്ച് അഞ്ചിന് കൂടിക്കാഴ്‌ച തീരുമാനമായതായും തുർക്കി പ്രസിഡന്‍റ് എർദോഗൻ പറഞ്ഞു.
തുർക്കി പ്രസിഡന്‍റ് വിവിധ രാഷ്‌ട്ര പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തും - syria
സിറിയൻ പ്രതിസന്ധി ചർച്ച ചെയ്യാനാണ് വിവിധ രാഷ്‌ട്ര പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തുന്നത്.
തുർക്കി പ്രസിഡന്‍റ് വിവിധ രാഷ്‌ട്ര പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തും
സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യ സർക്കാർ നടത്തിയ ബോംബ് ആക്രമണത്തിൽ തുർക്കി സൈനികൻ കൊല്ലപ്പെട്ടതിന് ശേഷമായിരുന്നു എർദോഗന്‍റെ പ്രതികരണം. സിറിയയിൽ നിന്ന് ഏറ്റുമുട്ടലുകളെ തുടർന്ന് ഒരു മില്യൺ ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറിയിട്ടുള്ളത്.