കെയ്‌റോ: ഈജിപ്‌തിലെ ഗിസ മൃഗശാല അണുവിമുക്തമാക്കി. കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മൃഗശാല അണുവിമുക്തമാക്കിയത്. വർഷങ്ങൾ പഴക്കമുള്ള ഗിസ മൃഗശാല ഉൾപ്പെടെ ഈജിപ്‌തിലെ എല്ലാ മൃഗശാലകളും മാർച്ച് 17 മുതൽ അടച്ചു.
ഈജിപ്‌തിലെ ഗിസ മൃഗശാല അണുവിമുക്തമാക്കി - ഈജിപ്‌തിലെ ഗിസ മൃഗശാല
വർഷങ്ങൾ പഴക്കമുള്ള ഗിസ മൃഗശാല ഉൾപ്പെടെ ഈജിപ്‌തിലെ എല്ലാ മൃഗശാലകളും മാർച്ച് 17 മുതൽ അടച്ചു. ഈജിപ്‌തിൽ ഇതുവരെ 3,144 പേർക്കാണ് കൊവിഡ് ബാധിച്ചത്
മൃഗങ്ങളുടെയും സന്ദർശകരുടെയും സുരക്ഷ ഒരുപോലെ കണക്കിലെടുത്താണ് മൃഗശാല അടച്ചതെന്നും, നിർദേശങ്ങളുടെ ഭാഗമായി വലിയ രീതിയിലുള്ള ആൾക്കൂട്ടം ഒഴിവാക്കാൻ സാധിച്ചുവെന്നും മൃഗശാല കേന്ദ്ര ഭരണ മേധാവി മുഹമ്മദ് റാഗായ് അറിയിച്ചു. മാർച്ച് പകുതിയോടെ ഈജിപ്‌തിലെ വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, പുരാവസ്‌തു സ്ഥലങ്ങൾ, ഭക്ഷണശാലകൾ, മാളുകൾ, ജിമ്മുകൾ എന്നിവ അടച്ചുപൂട്ടി. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു.
ഈജിപ്‌തിൽ ഇതുവരെ 3,144 പേർക്കാണ് കൊവിഡ് ബാധിച്ചത്. 239 പേർ മരിച്ചു. മരിച്ചവരിൽ വിനോദസഞ്ചാരികളും രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരിശോധനകളുടെ അഭാവംമൂലം കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് വർധിക്കാനാണ് സാധ്യത.