കേരളം

kerala

ETV Bharat / international

ദുബായ് ബസ് അപകടം;  മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ വൈകും - ദുബായ് ബസ് അപകടം

തലശ്ശേരി ചോനോക്കടവ് സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, വാസുദേവ്, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍

ദുബായ് ബസ് അപകടം

By

Published : Jun 7, 2019, 12:50 PM IST

ദുബായ്: ദുബായ് ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ വൈകും. ഗള്‍ഫില്‍ ഇന്ന് പൊതു അവധിയായതിനാല്‍ നാളെയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയുള്ളൂ. അതിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. നടപടിക്രമങ്ങള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കാനുള്ള ശ്രമം ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്‍റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദ് ബിൽ സായിദ് റോഡിൽ ഇന്നലെ വൈകിട്ട് 5.40ന് നടന്ന അപകടത്തില്‍ ആറ് മലയാളികളക്കം പത്ത് ഇന്ത്യക്കാരാണ് മരിച്ചത്. തലശ്ശേരി ചോനോക്കടവ് സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, വാസുദേവ്, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

ABOUT THE AUTHOR

...view details