റിയാദ്:യെമൻ വിമതർ ആക്രമിച്ച സൗദിയിലെ അറേബ്യന്‍ - അമേരിക്കന്‍ ഓയില്‍ കമ്പനിയായ ആരംകോയുടെ രണ്ട് ഉല്‍പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി. ആളില്ലാ വിമാന ആക്രമണത്തെത്തുടര്‍ന്ന് കമ്പനിയുടെ ഉല്‍പാദനത്തിന്‍റെ പകുതിയോളം തടസപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് ഊര്‍ജമന്ത്രി ഔദ്യോഗിക വാര്‍ത്ത എജന്‍സിക്ക് നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സൗദി അറേബ്യന്‍ സര്‍ക്കാരിന്‍റെ എണ്ണക്കമ്പനിയായ ആരംകോയുടെ ബുഖ്‍യാഖിലും ഖുറൈസിലുമുള്ള കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഇതേ തുടര്‍ന്ന് പ്രതിദിനം 5.7 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയുടെ ഉൽപാദനം നിർത്തിവച്ചതായി ആരംകോ കമ്പനി സിഇഒ അമീന്‍ നാസര്‍ അറിയിച്ചു. ഉല്‍പാദനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും. രണ്ട് ദിവസത്തിനുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാസർ കൂട്ടിച്ചേര്‍ത്തു.
ആരംകോയുടെ രണ്ട് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി
ആളില്ലാ വിമാനത്തിന്‍റെ ആക്രമണത്തെ തുടര്‍ന്നാണ് എണ്ണ കമ്പനികളുടെ പ്രവര്‍ത്തനം താല്‍കാലികമായി അവസാനിപ്പിച്ചത്
ഡ്രോണ്‍ ആക്രമണം: അരാംകോ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു
10 ഡ്രോണുകൾ ഉൾപ്പെടുത്തി വലിയ തോതിലുള്ള ആക്രമണത്തിനുള്ള നടപടികള്‍ ഹൂതി വിമതർ ആരംഭിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. സംഭവത്തില്‍ ഇറാനെ കുറ്റപ്പെടുത്തി അമേരിക്ക രംഗത്തുവന്നു. ആക്രമണം നടത്തിയ ഹൂതി വിതര്‍ക്ക് ഇറാന്‍റെ പിന്തുണയുണ്ട്. ലോകത്തിലെ ഊര്‍ജ ഉല്‍പാദനത്തിനെതിരെ ഇറാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
Last Updated : Sep 15, 2019, 10:32 AM IST