അങ്കാറ: കൊവിഡ് ഭീതിയെ തുടർന്ന് തുർക്കിയിൽ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നു. കഴിഞ്ഞ മൂന്നാഴ്‌ചയായി ഇസ്‌താംബൂളിലെ സബർബൻ വനത്തിൽ നൂറോളം നായ്ക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി മൃഗസംരക്ഷണ പ്രവർത്തകൻ തുഗെ അബുകന്‍ പറഞ്ഞു.
കൊവിഡ് ഭീതിയില്‍ തുർക്കിയിൽ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നു
മൃഗങ്ങളിലൂടെ കൊവിഡ് പകരുമെന്ന് ഭയപ്പെട്ടാണ് ആളുകൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത്. തെരുവുകളിൽ വളർത്തുമൃഗങ്ങൾ 20 ശതമാനം വർധിച്ചു
കൊവിഡ് ഭീതി; തുർക്കിയിൽ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നു
കൊവിഡ് വ്യാപനത്തിന് ശേഷം തെരുവുകളിൽ വളർത്തുമൃഗങ്ങൾ 20 ശതമാനം വർധിച്ചതായി അബുകന്‍ വ്യക്തമാക്കി. മൃഗങ്ങളിലൂടെ കൊവിഡ് പകരുമെന്ന് ഭയപ്പെട്ടാണ് ആളുകൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത്. ഏകദേശം 82,000 പേർക്കാണ് തുർക്കിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 2000 പേർ മരിച്ചു. പനി, ചുമ തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് രോഗികളിൽ കാണുന്നത്.