റിയാദ്: കൊവിഡ് 19 ഭീഷണി നിലനിൽക്കുന്നതിനാൽ പരിമിതമായ തീർഥാടകരെ മാത്രമെ ഇത്തവണത്തെ ഹജ്ജ് കർമത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ എന്ന് സൗദി അറേബ്യ അറിയിച്ചു. ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന തീർഥാടനത്തിൽ പങ്കെടുക്കാൻ സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേർക്ക് അവസരം ലഭിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള കൊവിഡ് 19 കേസുകളുടെ വർധനവ്, വാക്സിനുകളുടെ അഭാവം, വിദേശത്ത് നിന്നും വരുന്ന തീർഥാടകർക്കിടയിൽ സുരക്ഷിതമായ ശാരീരിക അകലം പാലിക്കാനുള്ള ബുദ്ധിമുട്ട് എന്നീ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് ഹജ്ജ് മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
പരിമിതമായ തീർഥാടകരെ പങ്കെടുപ്പിച്ച് ഹജ്ജ് നടത്തും; സൗദി അറേബ്യ - Hajj
സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേർക്കാണ് അവസരം
പരിമിതമായ തീർഥാടകരെ പങ്കെടുപ്പിച്ച് ഹജ്ജ് നടത്തും; സൗദി അറേബ്യ
വർഷം തോറും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷകണക്കിന് തീർഥാടകരാണ് വിശുദ്ധ ഹജ്ജ് കർമങ്ങൾക്കായി മക്കയിലെത്തുന്നത്. പ്രതിവർഷം 20 ദശലക്ഷത്തിലധികം ആളുകൾ എത്തുമെന്നാണ് കണക്കുകൾ. ഇവരിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവരാണ്.