ടെഹ്‌റാൻ:ഇറാനിൽ കൊവിഡ് ബാധിച്ച് 496 പേർ കൂടി മരിച്ചതോടെ ആകെ മരണം 70,070 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,026 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,417,230 ആയി. ഇതുവരെ 1,892,229 പേർക്ക് രോഗം ഭേദമായി. 5,244 പേർ ഐസിയുവിൽ ചികിത്സയിലാണ്.
ഇറാനിൽ കൊവിഡ് മരണം 70,070 ആയി
കഴിഞ്ഞ 24 മണിക്കൂറിനിടെ 21,026 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഇറാനിൽ കൊവിഡ് മരണം 70,070 ആയി
തിങ്കളാഴ്ച രാജ്യത്ത് 652,903 പേർ ആദ്യ ഘട്ട വാക്‌സിനും 171,210 പേർ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചു. തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന ഒരു പൊതുപരിപാടിയെ തുടർന്നാണ് രോഗം വർധിക്കാൻ കാരണമെന്ന് ഉപ ആരോഗ്യമന്ത്രി കാസെം ജൻബബായി വ്യക്തമാക്കി. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ യാത്രകൾക്കും മറ്റും ഇറാൻ നിയന്ത്രണം ഏർപ്പെടിത്തിയിരുന്നു.
Last Updated : Apr 27, 2021, 8:23 AM IST