കേരളം

kerala

ETV Bharat / international

തുർക്കിയില്‍ 28,997 പേര്‍ക്കുകൂടി കൊവിഡ്; 336 മരണം - Covid patients

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,929,118 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

confirmed-28997-new-covid-19-cases-in-turkey
confirmed-28997-new-covid-19-cases-in-turkey

By

Published : May 5, 2021, 12:27 PM IST

അങ്കാറ: തുർക്കിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,997 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,483 പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,929,118 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

38,218 പേർ കൂടി രോഗമുക്തി നേടി. 336 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ആകെ മരണം 41,527 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം ഇതോടെ 4,554,037 ആയി. കൊവിഡ് രോഗികളിൽ ന്യുമോണിയയുടെ നിരക്ക് 3.2 ശതമാനമാണ്. ഗുരുതരമായ രോഗികളുടെ എണ്ണം 3,452 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 241,747 പേരിലാണ് പരിശോധന നടത്തിയത്. ഇതോടെ രാജ്യത്തെ ആകെ പരിശോധനകളുടെ എണ്ണം 48,229,733 ആയി.

ABOUT THE AUTHOR

...view details