ജറുസലേം:ഇസ്രായേലിലെ ചൈനീസ് അംബാസഡറായ ഡു വെയ്‌നിന്‍റെ മരണം അന്വേഷിക്കാൻ ചൈന പ്രത്യേക സംഘത്തെ അയക്കും. തെൽ അവീവിലുള്ള വസതിയിൽ കഴിഞ്ഞ ദിവസമാണ് ഡു വെയ്‌നിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസ്‌തംഭനം മൂലമാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇസ്രായേലിൽ മരിച്ച അംബാസഡറുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ചൈന - jerusalem
ഡു വെയിനിന്‍റെ മരണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താനും മൃതദേഹം ചൈനയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനുമാണ് പ്രത്യേക അന്വേഷണ സംഘവും അദ്ദേഹത്തിന്‍റെ ഒരു കുടുംബാംഗവും ഇസ്രായേലിലേക്ക് തിരിക്കുന്ന
ഡു വെയിനിന്‍റെ മരണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താനും മൃതദേഹം ചൈനയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനുമാണ് പ്രത്യേക അന്വേഷണ സംഘവും അദ്ദേഹത്തിന്‍റെ ഒരു കുടുംബാംഗവും ഇസ്രായേലിലേക്ക് തിരിക്കുന്നത്. അതേ സമയം, ഇസ്രായേലിലെത്തുന്ന ചൈനയുടെ പ്രത്യേക സംഘത്തിന് കൊവിഡ് സാഹചര്യത്തിൽ നിർദേശിച്ചിട്ടുള്ള 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരേണ്ട ആവശ്യമില്ല.
ചൈനീസ് അംബാസഡറായ ഡു വെയ്‌നിനെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. സംഭവസ്ഥലത്ത് എത്തി, അന്വേഷണം ആരംഭിച്ചതായി ഇസ്രയേൽ പൊലീസും വ്യക്തമാക്കി. ഡു വെയിനിന്‍റെ ശരീരത്തിൽ ബാഹ്യമുറിവുകളോ മറ്റ് അടയാളങ്ങളോ ഇല്ലെന്ന് ചാനൽ 12 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ഡു വെയ്നെ ഇസ്രായേലിലെ ചൈനീസ് അംബാസഡറായി നിയമിച്ചത്. എന്നാൽ, വൈറസിനെതിരെയുള്ള മുൻകരുതലിന്‍റെ ഭാഗമായി അദ്ദേഹം നീരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയായിരുന്നു. അതിനാൽ തന്നെ, ഇസ്രായേൽ പ്രസിഡന്‍റ് റുവെന്‍ റിവ്‌ലിന് മുന്നിൽ തന്‍റെ യോഗ്യതാപത്രങ്ങൾ ഹാജരാക്കാനും ഡു വെയ്‌നിന് സാധിച്ചിരുന്നില്ല.