കേരളം

kerala

ETV Bharat / international

ഈജിപ്തില്‍ കെട്ടിടം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു - dead

അപകട സമയം, ഒൻപത് പേരടങ്ങുന്ന രണ്ട് കുടുംബങ്ങൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.

കെയ്‌റോ  ഈജിപ്ത്  Building collapses in Egypt  Egypt  dead  Egypt Building collapses
ഈജിപ്തില്‍ കെട്ടിടം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

By

Published : Dec 3, 2020, 10:03 AM IST

കെയ്‌റോ:ഈജിപ്തില്‍ കെട്ടിടം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. മെഡിറ്ററേനിയൻ നഗരമായ അലക്സാണ്ട്രിയയിലെ അപ്പാർട്ട്മെന്‍റാണ് തകർന്നത്. മൊഹറാം ബെക്കിലെ മൂന്ന് നില കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവർക്കായി തെരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

അപകട സമയം, ഒൻപത് പേരടങ്ങുന്ന രണ്ട് കുടുംബങ്ങൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനമെന്ന് അലക്സാണ്ട്രിയ ഗവർണർ മുഹമ്മദ് എൽ-ഷെരീഫ് പറഞ്ഞു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

ABOUT THE AUTHOR

...view details