കാബൂള്‍: കാണ്ഡഹാറില്‍ വീണ്ടും ബോംബ് സ്ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. ഷാ വാലിക്കോട്ട് ജില്ലയിലെ അഞ്ജർഗി മേഖലയില്‍ വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷമാണ് സ്‌ഫോടനം. അഫ്‌ഗാന്‍ സര്‍ക്കാരും താലിബാന്‍ പ്രവര്‍ത്തകരും തമ്മില്‍ ശനിയാഴ്‌ച സമാധാനം ഉറപ്പാക്കാനുള്ള ചര്‍ച്ച നടക്കാനിരിക്കെയാണ് സംഭവം.
അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം; രണ്ട് മരണം - അഫ്‌ഗാനിസ്ഥാന്‍ വാര്‍ത്ത
സമാധാനം ഉറപ്പാക്കാനുള്ള ചര്‍ച്ച അഫ്‌ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ ശനിയാഴ്‌ച നടക്കാനിരിക്കെയാണ് സ്‌ഫോടനം.
bomb blast news afghanistan news taliban news ബോംബ് സ്‌ഫോടനം വാര്‍ത്ത അഫ്‌ഗാനിസ്ഥാന്‍ വാര്‍ത്ത താലിബാന്‍ വാര്‍ത്ത
അടുത്തിടെ അഫ്‌ഗാനിസ്ഥാനില്‍ റോഡരികില്‍ ബോംബ് സ്‌ഫോടനം പതിവായിരിക്കുകയാണ്. താലിബാനാണ് ഇതിന് പിന്നലെന്നാണ് അഫ്‌ഗാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ താലിബാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.