കാബൂളില്‍ വീണ്ടും സ്‌ഫോടനം - kabul news
കാബൂളില്‍ വീണ്ടും സ്‌ഫോടന പരമ്പര. നഗരത്തില്‍ നാലിടത്താണ് തിങ്കളാഴ്‌ച സ്‌ഫോടനമുണ്ടായത്.
![കാബൂളില്‍ വീണ്ടും സ്‌ഫോടനം കാബൂൾ വാർത്ത സ്‌ഫോടനം വാർത്ത kabul news blast news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7150021-12-7150021-1589181482554.jpg)
സ്‌ഫോടനം
കാബൂൾ: അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ വീണ്ടും സ്‌ഫോടനം. തിങ്കളാഴ്‌ച നാലിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. നാഷണല്‍ ഡയറക്‌ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടേത് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങൾ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് അധികൃതർ പറഞ്ഞു. അതേസമയം അപകടത്തില്‍ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഞായറാഴ്‌ചയും കാബൂളില്‍ മൂന്നിടത്ത് സ്‌ഫോടനമുണ്ടായിരുന്നു. എന്നാല്‍ ഇവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇതേവരെ ഒരു ഭീകര സംഘടനയും മുന്നോട്ട് വന്നിട്ടില്ല.