കേരളം

kerala

ETV Bharat / international

ബഹ്‌റൈനിൽ കൊവിഡ് വാക്‌സിൻ വിതരണത്തിന് അനുമതി - അനുമതി

യു.എ.ഇ സർക്കാർ അംഗീകരിച്ച ചൈനയുടെ സിനോഫാം വാക്‌സിനാണ് ആശുപത്രികൾ വഴി വിതരണം ചെയ്യുക. ആദ്യ ഘട്ടത്തിൽ 7,700 പേർക്ക് വാക്‌സിൻ നൽകും

Chinese COVID vaccine  Bahrain  ബഹ്‌റൈൻ  കൊവിഡ് വാക്‌സിൻ വിതരണം  അനുമതി  സിനോഫാം വാക്‌സിൻ
ബഹ്‌റൈനിൽ കൊവിഡ് വാക്‌സിൻ വിതരണത്തിന് അനുമതി

By

Published : Dec 13, 2020, 3:55 PM IST

ദുബൈ:ബഹ്‌റൈനിൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ അനുമതി. യു.എ.ഇ സർക്കാർ അംഗീകരിച്ച ചൈനയുടെ സിനോഫാം വാക്‌സിനാണ് ആശുപത്രികൾ വഴി വിതരണം ചെയ്യുക. വാക്‌സിൻ 86 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ 7,700 പേർക്ക് വാക്‌സിൻ നൽകും. പൊതുജനങ്ങൾക്ക് വാക്‌സിനുകൾ സൗജന്യമായി നൽകാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ബഹ്‌റൈൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റിൻ്റെ വാക്‌സിൻ വിതരണത്തിനുള്ള രജിസ്‌ട്രേഷന്‍ യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിൻ്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സെപ്‌തംബര്‍ മുതല്‍ വാക്‌സിന്‍ നല്‍കാനായിരുന്നു അനുമതി.

സിനോഫാം വാക്‌സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം യു.എ.ഇയില്‍ നടന്നിരുന്നു. യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details