ഇറാഖിൽ പെൺകുട്ടിയുടെ ജീവനെടുത്ത് റോക്കറ്റ് വിക്ഷേപണം - ഇറാഖിൽ റോക്കറ്റ് അപകടം
ആമിൻ-2 പ്രദേശത്ത് നിന്നും വിക്ഷേപിച്ച റോക്കറ്റുകൾ ബാഗ്‌ദാദിൽ തകർന്നു വീഴുകയായിരുന്നു
Baghdad
ബാഗ്‌ദാദ്: ഇറാഖിൽ റോക്കറ്റ് തകർന്നുണ്ടായ അപകടത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു. ബാഗ്‌ദാദിലെ ഗ്രീൻ സോണിലാണ് അപകടമുണ്ടായത്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് ഏഴ് റോക്കറ്റുകളാണ് തകർന്നു വീണത്. ഇതിൽ നാലും ഗ്രീൻ സോണിലായിരുന്നു. പരിക്കേറ്റവരെല്ലാം പ്രദേശവാസികളാണ്. അവശിഷ്‌ടങ്ങൾ ചിന്നിച്ചിതറിയാണ് ആളപായമുണ്ടായത്. ആമിൻ-2 പ്രദേശത്ത് നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചതെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.