കേരളം

kerala

ETV Bharat / international

'രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാന്‍'; അഷ്‌റഫ് ഗനിയുടെ വീഡിയോ പുറത്ത് - ഗാനി

യുഎഇയില്‍ ആണെന്ന് സ്ഥിരീകരിച്ച് അഫ്‌ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി

Ashraf Ghani facebook post video  Ashraf Ghani facebook  Ashraf Ghani facebook post  Ashraf Ghani video  Ashraf Ghani shared video on Facebook confirming that he is in the UAE  രാജ്യം വിട്ടത് രക്തച്ചോരിച്ചിൽ ഒഴിവാക്കുന്നതിനായി  രാജ്യം വിട്ടത് രക്തച്ചോരിച്ചിൽ ഒഴിവാക്കുന്നതിന്  അഷ്‌റഫ് ഗനിയുടെ വീഡിയോ പുറത്ത്  അഷ്‌റഫ് ഗനിയുടെ വീഡിയോ  അഷ്‌റഫ് ഗനി വീഡിയോ  യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്  യുഎഇ  UAE  Ashraf Ghani  അഷ്‌റഫ് ഗനി  അഷ്‌റഫ് ഗാനി  ഗാനി  ഗനി
'രാജ്യം വിട്ടത് രക്തച്ചോരിച്ചിൽ ഒഴിവാക്കുന്നതിനായി'; അഷ്‌റഫ് ഗനിയുടെ വീഡിയോ പുറത്ത്

By

Published : Aug 19, 2021, 9:33 AM IST

Updated : Aug 19, 2021, 3:06 PM IST

ദുബായ് : താലിബാൻ മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തിൽ കാബൂളിൽ നിന്ന് പലായനം ചെയ്‌തതിന് പിന്നാലെ പ്രതികരണവുമായി അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗനി. താൻ രജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണെന്ന് ഫേസ്‌ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് നിന്ന് ദശലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത് കടന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിക്കുകയും ചെയ്‌തു. ഇപ്പോള്‍ യുഎഇയില്‍ ആണെന്ന് സ്ഥിരീകരിച്ചുകൊണ്ട് ബുധനാഴ്‌ചയാണ് അദ്ദേഹം വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.

READ MORE:അഷ്‌റഫ്‌ ഗനിയും കുടുംബവും യു.എ.ഇയില്‍; സ്ഥിരീകരിച്ച് സര്‍ക്കാര്‍

അഫ്‌ഗാൻ സുരക്ഷാസേനയ്ക്ക് നന്ദി അറിയിച്ച ഗനി രാജ്യത്ത് സമാധാനം നിലനിർത്തുന്നതിലുണ്ടായ വീഴ്‌ചയാണ് താലിബാന്‍ അധികാരം തട്ടിയെടുക്കുന്നതിലേക്ക് നയിച്ചതെന്നും പറഞ്ഞു. താലിബാൻ അധികാരമുന്നേറ്റം നടത്തിയ ഞായറാഴ്‌ചയാണ് ഗനി രാജ്യം വിട്ടത്.

Last Updated : Aug 19, 2021, 3:06 PM IST

ABOUT THE AUTHOR

...view details