കേരളം

kerala

ETV Bharat / international

ഇറാഖിൽ പ്രതിഷേധം ശക്‌തം; സംഘര്‍ഷത്തില്‍ 34 മരണം - ബാഗ്‌ദാദ്

പ്രതിഷേധം ശക്തമായതോടെ വിവിധ പ്രദേശങ്ങളിലേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാഖിൽ പ്രതിഷേധം ശക്‌തം; 34 പേർ മരിച്ചു, 1500 ഓളം പേർക്ക് പരിക്ക്

By

Published : Oct 4, 2019, 10:27 AM IST

ബാഗ്‌ദാദ്: ഇറാഖില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധം ശക്തം. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 34 പേര്‍ മരിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധം ശക്തമായതോടെ വിവിധ പ്രദേശങ്ങളിലേക്ക് നിരോധനാജ്ഞ വ്യാപിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അഴിമതി, സേവനങ്ങളുടെ അനാസ്ഥ, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങൾചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങൾ തീര്‍പ്പാക്കാന്‍ സർക്കാർ ശ്രമം നടത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്‌ദുൽ മാഹ്‌ദി അടിയന്തര യോഗത്തിൽ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details