അള്‍ജീരിയയില്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഡിസംബര്‍ 12ന് - Abdelaziz Bouteflika
ഇടക്കാല പ്രസിഡന്‍റായ അബ്‌ദുള്‍ ഖാദര്‍ ബെൻസാലയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജനകീയ പ്രക്ഷോഭങ്ങള്‍ കാരണം കഴിഞ്ഞ ഫെബ്രുവരിയിലാണ് അള്‍ജീരിയയുടെ പ്രസിഡന്‍റ് അബ്‌ഡെലാസിസ് ബൗട്ടെഫ്ലിക്ക രാജിവച്ചത്.

അൾജീരിയസ് (അൾജീരിയ): അൾജീരിയൻ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഡിസംബർ 12 ന് നടക്കുമെന്ന് ഇടക്കാല പ്രസിഡന്‍റായ അബ്‌ദുള്‍ ഖാദര്‍ ബെൻസാല. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയ പ്രതിസന്ധിയും ജനകീയ പ്രതിഷേധവും രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് അല്‍ജീരിയന്‍ പ്രസിഡന്‍റ് അബ്‌ഡെലാസിസ് ബൗട്ടെഫ്ലിക്ക രാജിവച്ചത്. തുടര്‍ന്ന് ബെന്‍സാല ഇടക്കാല പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
എന്നാൽ സർക്കാരിൽ സ്ഥാനങ്ങൾ ലഭിച്ച എല്ലാ രാഷ്‌ട്രീയക്കാരും സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രകടനക്കാർ പ്രതിഷേധം തുടർന്നു.
രാഷ്‌ട്ര ഭരണത്തില്‍ സൈന്യം ഇടപെടുന്നത് ഒഴിവാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ജൂലൈ ആദ്യം, ബെൻസാല സർക്കാരിന്‍റെയും, സൈന്യത്തിന്‍റെയും പ്രതിനിധികളുമായി കൂടികാഴ്‌ച നടത്തി ഒത്തുത്തീര്‍പ്പിലെത്തിയിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ സംഘര്‍ഷത്തിന് അയവ് വന്നതും നിലവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും.