കേരളം

kerala

ETV Bharat / international

യെമനില്‍ വ്യോമാക്രമണം; 31 മരണം - യെമനില്‍ വ്യോമാക്രമണം

യെമനിലെ വിമതരായ ഹൂതികള്‍ സൗദിയുടെ യുദ്ധവിമാനം വെടിവെച്ചിട്ടതിന് പിന്നാലെയാണ് സൗദിയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായിരിക്കുന്നത്.

Yemeni government forces  Yemen government  UN humanitarian  Airstrike in Yemen  യെമനില്‍ വ്യോമാക്രമണം  ഹൂതി വിമതര്‍
യെമനില്‍ വ്യോമാക്രമണം; 31 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

By

Published : Feb 16, 2020, 9:39 AM IST

സന്നാ:സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേർ കൊല്ലപ്പെട്ടു. യെമനിലെ വടക്കന്‍ മേഖലയിലുള്ള അല്‍ മസ്ലബ് ജില്ലയിലെ മലനിരകള്‍ക്ക് സമീപമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് ഐക്യരാഷ്‌ട്ര സഭ മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ പ്രതികരിച്ചു. യെമനിലെ വിമതരായ ഹൂതികള്‍ സൗദിയുടെ യുദ്ധവിമാനം വെടിവെച്ചിട്ടതിന് പിന്നാലെയാണ് സൗദിയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായിരിക്കുന്നത്. വിമാനം തകര്‍ന്നുവീണെന്ന വാര്‍ത്ത സൗദി സ്ഥിരീകരിച്ചിരുന്നു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും സൗദിയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ABOUT THE AUTHOR

...view details