കാബൂള്‍: യുഎസ്-താലിബാന്‍ സമാധാന കരാര്‍ പ്രകാരം 102 താലിബാന്‍ തടവുപുള്ളികളെ അഫ്‌ഗാന്‍ സര്‍ക്കാന്‍ വിട്ടയച്ചു. 1,500 തടവുകാരെ വിട്ടയക്കാനാണ് തീരുമാനമെന്നും ഇതുവരെ 850 തടവുപുള്ളികളെ വിട്ടയച്ചതായും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്തതാവ് ജാവേദ് ഫൈസല്‍ ചൊവ്വാഴ്‌ച ട്വിറ്ററിലൂടെ അറിയിച്ചു.
102 താലിബാന്‍ തടവുപുള്ളികളെ അഫ്‌ഗാന്‍ വിട്ടയച്ചു - കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തടവുപുള്ളികളുടെ പ്രായം, ആരോഗ്യം, ശിക്ഷാകാലവധി തുടങ്ങിയ മനാദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിട്ടയക്കുന്നത്
102 താലിബാന്‍ തടവുപുള്ളികളെ അഫ്‌ഗാന്‍ വിട്ടയച്ചു
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തടവുപുള്ളികളുടെ പ്രായം, ആരോഗ്യം, ശിക്ഷാകാലവധി തുടങ്ങിയ മനാദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിട്ടയക്കുന്നതെന്നും ജാവേദ് ഫൈസല്‍ പറഞ്ഞു. ഫെബ്രുവരിയിലാണ് യുഎസ്-താലിബാന്‍ സമാധാന കരാര്‍ ഒപ്പുവെക്കുന്നത്. കരാറിന് ശേഷമാണ് തടവുപുള്ളികളെ കൈമാറുന്നത് സംബന്ധിച്ച് അഫ്‌ഗാന്‍ ആഭ്യന്തര ചര്‍ച്ചകള്‍ തുടങ്ങിയത്. എന്നാല്‍ അഫ്‌ഗാന്‍ സര്‍ക്കാര്‍ തടങ്കലില്‍ വെച്ചിരിക്കുന്ന 5,000 തടവുപുള്ളികളെ മോചിപ്പിക്കണമെന്നാണ് താലിബാന്‍റെ ആവശ്യം.