യെമനില്‍ സൈനിക പരേഡിനിടെ മിസൈല്‍ ആക്രമണം; ഒമ്പത് പേര്‍ മരിച്ചു - യെമനില്‍ സൈനിക പരേഡിനിടെ മിസൈല്‍ ആക്രമണം
ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല
യെമനില്‍ സൈനിക പരേഡിനിടെ മിസൈല്‍ ആക്രമണം;ഒമ്പത് പേര്‍ മരിച്ചു
യെമന്‍: യെമനിലെ തെക്കന്‍ പ്രവിശ്യയായ ധാലെയില്‍ സൈനിക പരേഡിനിടെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടന്നതായി സെക്യൂരിറ്റി ബെല്‍റ്റ് ഫോഴ്‌സ് സ്ഥിരീകരിച്ചു. കേഡറ്റുകളുടെ ബിരുദദാന ചടങ്ങാണ് ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു ഭീകര സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
TAGGED:
yemen