സിംഗപ്പൂര്‍: ഇന്ത്യക്കാരിയായ മൂന്ന് വയസുകാരിക്കുള്‍പ്പെടെ 73 പേര്‍ക്ക് കൂടി സിംഗപ്പൂരില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു. ബുധനാഴ്ച്ചത്തെ കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 631 ആയി. പുതിയതായി സ്ഥിരീകരിച്ചവരില്‍ 38 പേരും യൂറോപ്പ്, വടക്കേ അമേരിക്ക, ആസിയാന്‍ രാഷ്ട്രങ്ങള്‍, വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവരാണ്. 18 കേസുകള്‍ കിന്‍റർ ഗാർഡൻ സ്‌കൂളുമായും ഫെങ്ഷാനിലെ പിഎപി കമ്മ്യൂണിറ്റി ഫൗണ്ടേഷനുമായും ബന്ധപ്പെട്ടതാണ്. പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയുടെ പ്രീ സ്‌കൂളുമായി ബന്ധപ്പെട്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സിംഗപ്പൂരില്‍ ഇന്ത്യക്കാരിയായ മൂന്ന് വയസുകാരി ഉൾപ്പെടെ 73 പേര്‍ക്ക് കൊവിഡ് - ഇന്ത്യ
ബുധനാഴ്ച്ചത്തെ കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 631 ആയി.
![സിംഗപ്പൂരില്‍ ഇന്ത്യക്കാരിയായ മൂന്ന് വയസുകാരി ഉൾപ്പെടെ 73 പേര്‍ക്ക് കൊവിഡ് 3-yr-old Indian girl among 73 new coronavirus cases in Singapore](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6545169-55-6545169-1585190098507.jpg)
കിന്‍റർ ഗാർഡനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 14 എണ്ണം അവിടുത്തെ ജോലിക്കാരില്‍ തന്നെയാണ്. പ്രിന്‍സിപ്പാളിന് ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡോവര്‍ കോര്‍ട്ട് ഇന്‍റർനാഷണല്‍ സ്‌കൂളിലെ മൂന്ന് ജോലിക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹ വ്യാപനത്തിലൂടെയാണ് ജോലിക്കാര്‍ക്ക് രോഗം വന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണ്ടെത്തല്‍. 404 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. രോഗികളുമായി അടുത്ത് ബന്ധമുള്ള 8930 പേർ നീരീക്ഷണത്തിലാണ്. ഇതില്‍ 2643 പേര്‍ ആശുപത്രികളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.