കേരളം

kerala

ETV Bharat / international

പലസ്‌തീനില്‍ 277 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് - യുഎന്‍ രക്ഷാസമിതി വാര്‍ത്ത

പലസ്‌തീന്‍ സര്‍ക്കാരാണ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട പലസ്‌തീനികളുടെ കണക്ക് പുറത്ത് വിട്ടത്.

277 Palestinians killed in conflict with Israel  277 killed in israel-palestine conflict news  palestine health minister latest news  palestine health minister mai al-kaila news  health minister says 277 killed in israel-palestine conflict news  gaza conflict 277 killed health minister news  israel-palestine conflict latest news  ഇസ്രയേല്‍-പലസ്‌തീന്‍ സംഘര്‍ഷം വാര്‍ത്ത  ഇസ്രയേല്‍-പലസ്‌തീന്‍ സംഘര്‍ഷം 277 പേര്‍ കൊല്ലപ്പെട്ടു വാര്‍ത്ത  പലസ്‌തീന്‍ ആരോഗ്യ മന്ത്രി പുതിയ വാര്‍ത്ത  പലസ്‌തീന്‍ ആരോഗ്യമന്ത്രി മൈ അല്‍-കൈല വാര്‍ത്ത  യുഎന്‍ രക്ഷാസമിതി വാര്‍ത്ത  വെടിനിര്‍ത്തല്‍ കരാര്‍ വാര്‍ത്ത
പലസ്‌തീനില്‍ 277 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

By

Published : May 24, 2021, 8:13 AM IST

ഗാസ: ഇസ്രയേല്‍-പലസ്‌തീന്‍ സംഘര്‍ഷത്തിനിടെ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ പ്രദേശങ്ങളിലായി 70 കുട്ടികളും 40 സ്‌ത്രീകളും ഉള്‍പ്പെടെ 277 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. പലസ്‌തീന്‍ ആരോഗ്യമന്ത്രി മൈ അല്‍-കൈലയാണ് കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്ത് വിട്ടത്. സംഘര്‍ഷത്തിനിടെ 8,500 ഓളം പേര്‍ക്ക് പരിക്കേറ്റു. ഗാസ മുനമ്പിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഡോക്‌ടര്‍മാര്‍ കൊല്ലപ്പെടുകയും നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പ്രദേശത്തെ ചികിത്സ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read more: സംഘർഷഭരിതമായി മിഡിൽ ഈസ്റ്റ്; സംഘർഷങ്ങളിൽ 256 പേർ മരിച്ചെന്ന് യുഎൻ

11 ദിവസം നീണ്ട രക്തച്ചൊരിച്ചിലുകള്‍ക്കും വ്യോമാക്രമണങ്ങള്‍ക്കും ശേഷം കഴിഞ്ഞ വ്യാഴാഴ്‌ച വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍-പലസ്‌തീന്‍ ധാരണയായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും പാലിക്കണമെന്ന് ഇരു വിഭാഗങ്ങളോടും ഐക്യരാഷ്ട്രസഭ രക്ഷാസമിതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഇസ്രയേല്‍-പലസ്‌തീന്‍ ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായവരെ യുഎന്‍ അനുശോചിച്ചിരുന്നു. സംഘര്‍ഷം രൂക്ഷമായി ബാധിച്ച ഗാസയിലും മറ്റ് പലസ്‌തീന്‍ പ്രദേശങ്ങളിലുമുള്ള ജനതയ്ക്ക് ജീവകാരുണ്യ സഹായം എത്തിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും യുഎന്‍ ഊന്നി പറഞ്ഞിരുന്നു.

Read more: ഗാസയില്‍ വെടിനിര്‍ത്തല്‍ പൂര്‍ണമായും പാലിക്കണമെന്ന് യുഎന്‍

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details