തെഹ്‌റാന്‍: ഇറാനില്‍ 24 മണിക്കൂറില്‍ പുതിയതായി 2,089 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗ ബാധിതരായ 133 പേര്‍ക്കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,872 ആയി. രാജ്യത്ത് ഇതുവരെ 62,589 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് കിയനോഷ് ജഹാന്‍പൂര്‍ വ്യക്തമാക്കി. ഇതില്‍ 3,987 പേര്‍ അതീവ ഗരുതരാവസ്ഥയിലാണ്. അതേസമയം 27,037 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതായും അദ്ദേഹം പറഞ്ഞു.
ഇറാനില്‍ 24 മണിക്കൂറില്‍ 2,089 പേര്‍ക്ക് കൊവിഡ് 19 - കൊവിഡ് 19
ഇറാനില്‍ രോഗബാധിതരായ 133 പേര്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 3.872 ആയി.
ഇറാനില്‍ 24 മണിക്കൂറില്‍ 2,089 പേര്‍ക്ക് കൊവിഡ് 19
2,11,136 പേര്‍ക്ക് കൊവിഡ് പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി യാത്രാ നിരോധനം ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ ആദ്യ കൊവിഡ് പൊസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത് ഫെബ്രുവരി 19നാണ്. അതേസമയം ഏപ്രിൽ 11 മുതൽ ചില സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ഞായറാഴ്‌ച പ്രസിഡന്‍റ് ഹസന്‍ റൂഹാനി അറിയിച്ചു.