ഇറാഖിൽ സ്ഫോടനം; രണ്ട് പേർക്ക് പരിക്ക് - ഇറാഖ് രഹസ്യാന്വേഷണ ഓഫീസ്
ഇറാഖ് രഹസ്യാന്വേഷണ ഓഫീസിന് മുന്നിൽ വെച്ച് തീവ്രവാദി സ്വയം ബോംബ് പൊട്ടിത്തെറിച്ച് മരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ട് പേർക്ക് പരിക്കേറ്റത്.
![ഇറാഖിൽ സ്ഫോടനം; രണ്ട് പേർക്ക് പരിക്ക് ഇറാഖിൽ സ്ഫോടനം blast in Iraq's Kirkuk 2 injured in suicide blast കിർക്കുക്ക് ഇറാഖ് രഹസ്യാന്വേഷണ ഓഫീസ് suicide blast](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6977868-346-6977868-1588083475695.jpg)
ഇറാഖിൽ സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്
ബാഗ്‌ദാദ്: ഇറാഖിലെ കിർക്കുക്കിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇറാഖ് രഹസ്യാന്വേഷണ ഓഫീസ് ആക്രമിക്കാൻ ഭീകരർ ശ്രമിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് ശേഷമാണ് സ്‌ഫോടനം നടന്നത്. ഓഫീസിന് മുന്നിൽ വെച്ച് ഒരു തീവ്രവാദി സ്വയം ബോംബ് പൊട്ടിത്തെറിച്ച് മരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ട് പേർക്ക് പരിക്കേറ്റത്. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.