ഖനിയില്‍ സ്‌ഫോടനം; സിറിയയില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു - സിറിയ
സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു
ദമാസ്‌കസ്:സിറിയയില്‍ ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വടക്ക് പറിഞ്ഞാറന്‍ സിറിയന്‍ പ്രവിശ്യയായ റാഖയിലെ അബോ സുറ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സിറിയയില്‍ 2011 മുതല്‍ ആഭ്യന്തര കലഹം തുടരുകയാണ്. പ്രസിഡന്‍റ് ബാഷര്‍ അസാദും പ്രതിപക്ഷ പാര്‍ട്ടികളും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലാണ് ആഭ്യന്തര സംഘര്‍ഷം നടക്കുന്നത്. ഇറാന്‍റെയും റഷ്യയുടെയും പിന്തുണയോടെ രാജ്യത്തിന്‍റെ ഭൂരിഭാഗവും സിറിയന്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായിരുന്നു.