തുർക്കിയിൽ ബോട്ട് മറിഞ്ഞ് 11 കുടിയേറ്റക്കാർ മരിച്ചു - ബോട്ട് മറിഞ്ഞു
ഇസ്‌മിർ പ്രവിശ്യയിലെ ഈജിയൻ കടലിലാണ് ബോട്ട് മുങ്ങിയത്

അങ്കാറ: തുർക്കിയിലെ പടിഞ്ഞാറൻ തീരത്തിന് സമീപം ബോട്ട് മറിഞ്ഞ് 11 കുടിയേറ്റക്കാർ മരിച്ചു. എട്ട് പേരെ രക്ഷപ്പെടുത്തിയതായി തീരസേന അറിയിച്ചു. ഇസ്‌മിർ പ്രവിശ്യയിലെ ഈജിയൻ കടലിലാണ് ബോട്ട് മുങ്ങിയത്. മരിച്ചവരില്‍ എട്ട് പേര്‍ കുട്ടികളായിരുന്നു. യുദ്ധങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷപ്പെടാൻ പലായനം ചെയ്‌ത് യൂറോപ്പിലേക്ക് കുടിയേറാനെത്തുന്ന അഭയാർഥികൾക്കുള്ള പ്രധാന സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് തുർക്കി. തുർക്കിഷ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2,68,000 കുടിയേറ്റക്കാരാണ് 2018 ൽ തുർക്കിയിൽ അഭയം പ്രാപിച്ചത്.