ഇറാഖിലെ വ്യോമാക്രമണത്തിലും വെടിവെപ്പിലും 10 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
പടിഞ്ഞാറന്‍ പ്രവിശ്യയിലെ മരുഭൂമിയില്‍ ഐഎസ് ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലുമാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ബാഗ്‌ദാദ്: യുഎസ് നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തിലും ഇറാഖ് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലും 10 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ മരുഭൂമിയില്‍ ഐഎസ് ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും എട്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. പിന്നീട് ഒളിത്താവളങ്ങളില്‍ നടത്തിയ തിരച്ചിലില്‍ സ്‌ഫോടകവസ്‌തുക്കൾ ധരിച്ച രണ്ട് ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. മറ്റൊരാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. 2017 ല്‍ രാജ്യത്തെ ഐഎസ് ഭീകരരെ ഇറാഖ് സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഇറാഖിലെ സുരക്ഷാ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സുരക്ഷാ സേനക്കും സാധാരണ പൗരന്മാര്‍ക്കുമെതിരെ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്.