കീവ്: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി ചർച്ചക്ക് തയാറെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കി. എന്നാൽ ചർച്ച പരാജയപ്പെടുകയാണെങ്കിൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും സെലെൻസ്‌കി മുന്നറിയിപ്പ് നൽകി.
യുക്രൈനിലെ സൈനികനിയമം നീട്ടാനുള്ള ബില്ലിൽ സെലെൻസ്‌കി ഒപ്പുവെച്ചതായി യുക്രൈൻ പാർലമെന്‍റിന്‍റെ പ്രസ് സർവീസ് അറിയിച്ചു. മാർച്ച് 26 മുതൽ 30 ദിവസത്തേക്കാണ് സൈനികനിയമം നീട്ടിയത്. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചപ്പോൾ മുതലാണ് യുക്രൈനിൽസൈനിക നിയമം പ്രഖ്യാപിച്ചത്.