ന്യൂഡല്‍ഹി:കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ആശ്വാസ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബോറിസ് ജോൺസന് സന്ദേശം അറിയിച്ചത്.
'നിങ്ങളൊരു പോരാളിയാണ്, ഇതും അതിജീവിക്കും', ബോറിസ് ജോൺസന് മോദിയുടെ സന്ദേശം - കൊവിഡ് 19 രോഗം ലോകത്ത്
കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനില്‍ പ്രവേശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ട്വിറ്ററിലൂടെയാണ് മോദി സന്ദേശം നല്‍കിയത്.
'നിങ്ങളൊരു പോരാളിയാണ്. ഈ വെല്ലുവിളിയും നിങ്ങൾ അതിജീവിക്കും. നിങ്ങളുടെ നല്ല ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കുന്നു. ആരോഗ്യമുള്ള യുകെയെ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് എല്ല ആശംസകളും നല്‍കുന്നുവെന്നും' മോദി ട്വിറ്ററില്‍ കുറിച്ചു.
കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താൻ ഐസൊലേഷനിലേക്ക് പോവുകയാണെന്ന് വീഡിയോ സന്ദേശത്തിലൂടെ കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചത്. വീഡിയോ കോൺഫറൻസിങ്ങിലൂടെ കൊവിഡ് വൈറസിന് എതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.