പാരിസ്: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഫ്രാൻസിൽ കഴിഞ്ഞ നവംബറിൽ ആരംഭിച്ച യെല്ലോ വെസ്‌റ്റ് പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിൻ്റെ പുതിയ ഘട്ടം ആരംഭിച്ച ശനിയാഴ്‌ചയും 90 ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തെരുവിൽക്കൂടിയ പ്രതിഷേധക്കാരെ തടയാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കഴിഞ്ഞയാഴ്‌ച പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്കും രണ്ട് അർധ സൈനികർക്കും പരിക്കേറ്റിരുന്നു.
ഫ്രാൻസിൽ യെല്ലോ വെസ്‌റ്റ് പ്രതിഷേധം തുടരുന്നു - ഫ്രാൻസ് യെല്ലോ വെസ്‌റ്റ് പ്രതിഷേധം
ശനിയാഴ്‌ച 90 ഓളം യെല്ലോ വെസ്‌റ്റ് പ്രതിഷേധക്കാരെ ഫ്രഞ്ച് പൊലീസ് അറസ്‌റ്റ് ചെയ്‌തു
യെല്ലോ വെസ്‌റ്റ് പ്രതിഷേധം: 90 പേർ അറസ്‌റ്റിൽ
ആദ്യം ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ആരംഭിച്ച പ്രതിഷേധം പിന്നീട് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിൻ്റെ സാമ്പത്തിക നയങ്ങൾക്കെതിരെയായി മാറുകയായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റ്മുട്ടലിൽ ഫ്രഞ്ച് സർക്കാരിൻ്റെ കണക്ക് പ്രകാരം 11 ഓളം പേർ മരിക്കുകയും 2,000 ത്തോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. പ്രതിഷേധം 21 ആഴ്‌ച പിന്നിടുമ്പോൾ 8,000ൽ അധികം പേർ അറസ്‌റ്റ് ചെയ്യപ്പെടുകയും 2,000 ത്തോളം പേർ പൊലീസ് കസ്‌റ്റഡിയിലുമാണ്.