ജനീവ: കൊവിഡ് ചികിത്സക്കുള്ള മലേറിയ മയക്കുമരുന്ന് ഹൈഡ്രോക്‌സിക്ലോറോക്വിനിന്‍റെ ക്ലിനിക്കൽ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചതായി ലോകാരോഗ്യ സംഘടന. ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കുന്ന ആളുകൾക്ക് മരണത്തിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കും സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കഴിഞ്ഞ ആഴ്‌ച പ്രസിദ്ധീകരിച്ച ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ ഒരു പ്രബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ നീക്കം.
ഹൈഡ്രോക്‌സിക്ലോറോക്വിൻ ക്ലിനിക്കൽ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ച് ലോകാരോഗ്യ സംഘടന
ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കുന്ന ആളുകൾക്ക് മരണത്തിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കും സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
ഹൈഡ്രോക്‌സിക്ലോറോക്വിൻ ക്ലിനിക്കൽ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ച് ലോകാരോഗ്യ സംഘടന
ഹൈഡ്രോക്‌സിക്ലോറോക്വിൻ ക്ലിനിക്കൽ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട മറ്റ് പരീക്ഷണങ്ങൾ തുടരും. ഹൈഡ്രോക്‌സിക്ലോറോക്വിൻ, ക്ലോറോക്വിൻ എന്നീ മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് ആശങ്ക. മലേറിയ ബാധിച്ച രോഗികൾക്ക് ഈ മരുന്നുകൾ പൊതുവെ സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.