ജനീവ: ഫലപ്രാപ്‌തി സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും ഓക്‌സ്‌ഫോര്‍ഡ്- ആസ്‌ട്രാസെനിക്ക വാക്‌സിന്‍ ശുപാര്‍ശ ചെയ്‌ത് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെതിരെ വാക്‌സിന്‍ ഫലപ്രദമല്ലെന്ന ആശങ്കകള്‍ക്കിടയിലാണ് ഡബ്ല്യൂഎച്ച്ഒയുടെ ശുപാര്‍ശ. സൗത്ത് ആഫ്രിക്കയില്‍ നടത്തിയ ട്രയലില്‍ ചെറുതും അതി തീവ്രവുമല്ലാത്ത കൊവിഡിനെതിരെ ഫലപ്രാപ്‌തിയില്‍ ഗണ്യമായ കുറവ് വന്നതായി കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് ഡബ്ല്യൂഎച്ച്‌ഒ ആസ്‌ട്രാസെനിക്ക വാക്‌സിനെ ശുപാര്‍ശ ചെയ്‌തത്.
ആസ്‌ട്രാസെനിക്ക വാക്‌സിന്‍ ശുപാര്‍ശ ചെയ്‌ത് ലോകാരോഗ്യ സംഘടന - ലോകാരോഗ്യ സംഘടന
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെതിരെ വാക്‌സിന്‍ ഫലപ്രദമല്ലെന്ന ആശങ്കകള്‍ക്കിടയിലാണ് ഡബ്ല്യൂഎച്ച്ഒയുടെ ശുപാര്‍ശ.
ഡബ്ല്യൂഎച്ച്‌ഒ പാനലിന്‍റെ വിദഗ്‌ധോപദേശ സമിതിയായ സ്ട്രാറ്റജിക് അഡ്‌വൈസറി ഗ്രൂപ്പ് ഓഫ് എക്‌സ്‌പേര്‍ട്‌സ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എസ്‌എജിഇ) ചെയര്‍മാന്‍ ഡോ അലജാന്‍ഡ്രോ ക്രാവിയോട്ടോയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്ന് എസ്‌എജിഇ വ്യക്തമാക്കി. ജനിതക മാറ്റം വന്ന വൈറസിനെതിരെ വാക്‌സിന്‍റെ ഫലപ്രാപ്‌തിയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതു വരെ ദക്ഷിണാഫ്രിക്കയില്‍ ആസ്‌ട്രാസെനിക്ക വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.