ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / international

കൊറോണ ഇനി ‘കൊവിഡ് 19’; പുതിയ പേര് നല്‍കി ലോകാരോഗ്യ സംഘടന - ഡബ്ല്യുഎച്ച്ഒ

പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പുതിയ നാമകരണമെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്‌ടർ അറിയിച്ചു.

Covid-19  WHO names coronavirus  Tedros Adhanom Ghebreyesus on virus  Coronavirus named as Covid-19  കൊവിഡ് 19  കൊറോണ  ലോകാരോഗ്യ സംഘടന  ഡബ്ല്യുഎച്ച്ഒ  ചൈന
കൊറോണ ഇനി ‘കൊവിഡ് 19’
author img

By

Published : Feb 12, 2020, 8:11 AM IST

ജനീവ: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ‘കൊവിഡ് 19’ (Covid-19) എന്ന് പേര് നൽകി. കൊറോണ, വൈറസ്, ഡിസീസ് എന്നീ മൂന്ന് പദങ്ങളുടെ സംയോജനമാണ് ‘കൊവിഡ് 19’എന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പുതിയ നാമകരണമെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ചൈനയിൽ ഇതുവരെ 42,708 കൊറോണ കേസുകളും 1,017 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ഡബ്ല്യുഎച്ച്ഒയുടെ നേതൃത്വത്തില്‍ ദ്വിദിന ആഗോള ഗവേഷണ-നവീകരണ ഫോറം ജനീവയിൽ ആരംഭിച്ചു. വൈറസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞർ, നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ച കേസുകളുള്ള രാജ്യങ്ങളിലെ പ്രതിനിധികൾ, പൊതുജനാരോഗ്യ ഏജൻസികൾ, ഗവേഷണ പ്രതിനിധികൾ തുടങ്ങി 400ഓളം പേര്‍ ദ്വിദിന ഫോറത്തില്‍ പങ്കെടുക്കും. ദേശീയ ആരോഗ്യ കമ്മീഷന്‍റെയും ചൈനീസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെയും പ്രതിനിധികൾ രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും വിശദമാക്കും.

ABOUT THE AUTHOR

...view details