ജനീവ:ഹജ്ജ് തീർത്ഥാടനം പരിമിതപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ലോകാരോഗ്യ സംഘടന. കൊവിഡ് പകർച്ചവ്യാധി സമയത്ത് ആളുകളുടെ വലിയ ഒത്തുചേരലുകൾ എങ്ങനെ സുരക്ഷിതമാക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഹജ്ജ് സംബന്ധിച്ച സൗദി തീരുമാനത്തെ പിന്തുണക്കുന്നതായി ലോകാരോഗ്യ സംഘടന - ലോകാരോഗ്യ സംഘടന
കൊവിഡ് പകർച്ചവ്യാധി സമയത്ത് ആളുകളുടെ വലിയ ഒത്തുചേരലുകൾ എങ്ങനെ സുരക്ഷിതമാക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
![ഹജ്ജ് സംബന്ധിച്ച സൗദി തീരുമാനത്തെ പിന്തുണക്കുന്നതായി ലോകാരോഗ്യ സംഘടന WHO WHO backs Saudi Hajj World Health Organization coronavirus pandemic WHO's guidance Tedros ജനീവ ഹജ്ജ് തീർത്ഥാടനം ലോകാരോഗ്യ സംഘടന കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7759200-568-7759200-1593051958807.jpg)
ഹജ്ജ് സംബന്ധിച്ച സൗദി തീരുമാനത്തെ പിന്തുണക്കുന്നതായി ലോകാരോഗ്യ സംഘടന
കൊവിഡ് 19നെതിരെ വാക്‌സിൻ കണ്ട് പിടിക്കാനുള്ള ഗവേഷണം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് രോഗബാധിതർക്ക് അധിക ഓക്സിജൻ ആവശ്യമാണ്. എന്നിരുന്നാലും പല രാജ്യങ്ങളിലും ഓക്സിജൻ ശരിയായ രീതിയിൽ ലഭിക്കുന്നില്ല. യുഎൻ പങ്കാളികൾക്കൊപ്പം ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റ് ഉപകരണങ്ങളും ഏറ്റവും ആവശ്യമുള്ള രാജ്യങ്ങൾക്കായി വിതരണം ചെയ്യുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.