കേരളം

kerala

ETV Bharat / international

കൊവിഡിന്‍റെ ഉറവിടം കണ്ടെത്താനുള്ള ചൈനയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന - മൈക്കൽ റയാൻ

വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ ഏകോപിപ്പിക്കുന്നതിന് ചൈനയിലെ സഹപ്രവർത്തകരുമായി നിരന്തരമായി ചർച്ച ചെയ്യാറുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മൈക്കൽ റയാൻ.

WHO  international science community  WHO Health Emergencies Programme  ലോകാരോഗ്യ സംഘടന  കൊവിഡിന്‍റെ ഉറവിടം  ചൈന  മൈക്കൽ റയാൻ  വാങ് യി
കൊവിഡിന്‍റെ ഉറവിടം കണ്ടെത്താനുള്ള ചൈനയുടെ സുതാര്യതയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

By

Published : May 26, 2020, 3:07 PM IST

ജനീവ: കൊവിഡിന്‍റെ ഉറവിടം കണ്ടെത്താനുള്ള ചൈനയുടെ തുറന്ന മനോഭാവത്തിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം. അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്‍റെ സംയുക്ത ശ്രമങ്ങളോടുള്ള ചൈനയുടെ സുതാര്യതയെയാണ് ലോകാരോഗ്യ സംഘടന അഭിനന്ദിച്ചത്. വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ ഏകോപിപ്പിക്കുന്നതിന് ചൈനയിലെ സഹപ്രവർത്തകരുമായി നിരന്തരമായി ചർച്ച ചെയ്യാറുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മൈക്കൽ റയാൻ പറഞ്ഞു.

ചൈന ഉൾപ്പെടെ ലോകം മുഴുവനും വൈറസിന്‍റെ ഉത്ഭവം മനസിലാക്കാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ചൈനയുടെ തുറന്ന മനോഭാവത്തിൽ ഞങ്ങൾ സന്തുഷ്‌ടരാണ്. ചൈനയുമായുള്ള ചർച്ചകൾ തുടരുന്നതിലും സന്തുഷ്‌ടരാണ്. ശാസ്ത്രീയ ദൗത്യങ്ങൾക്ക് ഒരു കാലാവധി നിശ്ചയിക്കാൻ സാധിക്കില്ല. എന്നാൽ എത്രയും വേഗം അത് കണ്ടെത്താനുള്ള കഠിനശ്രമങ്ങൾ ശാസ്‌ത്രലോകത്ത് നടക്കുന്നുണ്ട്. വൈറസിന്‍റെ ഉത്ഭവം കണ്ടെത്താൻ ചൈനയുമായി പ്രവർത്തിക്കാനുള്ള അവസരത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ആരോഗ്യ പദ്ധതി അധ്യക്ഷ മരിയ വാൻ കെർ‌കോവ് പറഞ്ഞു.

ചൈനയിൽ നിന്നുള്ള വാക്‌സിൻ പഠനങ്ങളുടെ ആദ്യ അവലോകനം നടത്തിയ ജേണൽ പ്രസിദ്ധീകരണങ്ങൾ കണ്ടതിൽ സന്തുഷ്‌ടനാണെന്നും, ചൈനീസ് സ്ഥാപനങ്ങളും ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളും തമ്മിലുള്ള ശാസ്ത്രീയ സഹകരണം വളരെ നല്ല സൂചനയാണ് നൽകുന്നതെന്നും മൈക്കൽ റയാൻ കൂട്ടിച്ചേർത്തു. വൈറസിന്‍റെ ഉറവിടം തിരിച്ചറിയാനുള്ള ശാസ്ത്ര ലോകത്തിന്‍റെ സംയുക്ത ശ്രമങ്ങൾക്ക് രാജ്യം തയ്യാറാണെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി പറഞ്ഞു.

ABOUT THE AUTHOR

...view details